ബെയ്ജിങ്: കോവിഡ് മഹാമാരിയുടെ ഉറവിടമെന്ന് കരുതുന്ന വുഹാനിലെ വിവരങ്ങൾ പുറത്തുവിട്ട ചൈനീസ് മാധ്യമ പ്രവർത്തകയുടെ ശിക്ഷാ കാലയളവ് നാലുവർഷത്തേക്ക് കൂടി നീട്ടി. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്.
ചൈനയെ കുഴപ്പത്തിലാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു എന്ന കുറ്റം ചുമത്തി 2020 ഡിസംബറിലാണ് 42കാരിയായ ഷാങ് ഴാനെ ചൈനീസ് അധികൃതർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഷാങിന്റെ ശിക്ഷാവിധി നീട്ടിയതിനെ കുറിച്ച് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായില്ല. കോവിഡിനെ കുറിച്ച് ആദ്യമായി ലോകത്തിന് വിവരം നൽകിയ വ്യക്തി എന്ന നിലയിൽ ഒരു ഹീറോ പരിവേഷമായിരുന്നു ഷാനിനെന്ന് ആർ.എസ്.എഫ് ഏഷ്യ-പസഫിക് അഡ്വക്കസി മാനേജർ അലക്സാണ്ടർ ബിയലകോവ്സ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ആദ്യകാലത്ത്, രോഗത്തിന്‍റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിലെ വുഹാന്‍ നഗരം ജാങ് ജാന്‍ സന്ദര്‍ശിക്കുകയും നേരിട്ട് വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു. വുഹാനിൽ നിന്നുള്ള വിഡിയോകളടക്കം പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഷാനിനെ തടവിലാക്കിയത്. അവിടത്തെ ആശുപത്രികളിലെ ജനങ്ങളുടെ അവസ്ഥയും ആളൊഴിഞ്ഞ തെരുവുകളുടെ ചിത്രങ്ങളുമായിരുന്നു അവർ പങ്കുവെച്ചിരുന്നത്. രാജ്യത്തെ കോവിഡ് ഭീകരതയെ കുറിച്ച് ചൈനീസ് അധികൃതർ പറഞ്ഞതിനേക്കാൾ പതിൻമടങ്ങ് ഭീകരതയുണ്ടെന്നായിരുന്നു ആ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നത്.
അറസ്റ്റിനു ശേഷം ഷാൻ ജയിലിൽഅനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. ആരോഗ്യസ്ഥിതി മോശമായ അവരെ ചൈനീസ് അധികൃതർ നിർബന്ധിച്ച് ട്യൂബ് വഴി ഭക്ഷണം കഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2024 മേയിൽ അവരെ ജയിലിൽ നിന്ന് മോചിപ്പിച്ചു. എന്നാൽ മൂന്നു മാസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു. അതിനുശേഷം ഷാങ്ഹായിലെ ഡിറ്റൻഷൻ സെന്ററിലേക്ക് അയച്ചു.
മാധ്യമപ്രവർത്തകക്കെതിരെ ചുമത്തിയ കുറ്റങ്ങളെ കുറിച്ച് ചൈന ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.
മാധ്യമപ്രവർത്തകർക്ക് ഒട്ടും സ്വാതന്ത്ര്യമില്ലാതെ രാജ്യങ്ങളിൽ മുൻപന്തിയിലാണ് ചൈന. 124 മാധ്യമപ്രവർത്തകരാണ് അവിടെ ജയിൽശിക്ഷയനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.