സീറോ കോവിഡ് നയത്തെ പിന്താങ്ങി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

ബെയ്ജിങ്: ഏറെ വിമർശനങ്ങൾ നേരിട്ട സീറോ കോവിഡ് നയത്തെ പിന്താങ്ങി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. കൊറോണ വൈറസ് നിലനിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണെന്നും ചൈനയുടെ നടപടികൾ ഏറ്റവും ചെലവു കുറഞ്ഞതാണെന്നും സീറോ കോവിഡ് നയം പിൻവലിക്കില്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന 20ാമത് നാഷനൽ കോൺഗ്രസിന്റെ വക്താവ് സൺ യെലി വ്യക്തമാക്കി.

കോവിഡ് കൈകാര്യം ചെയ്യുന്ന ചൈനയുടെ നടപടികൾ രാജ്യത്ത് നന്നായി പ്രവർത്തിച്ചെന്നും സീറോ കോവിഡ് നയം ശാസ്ത്രാധിഷ്ഠിത നയമാണെന്നും അദ്ദേഹം പറഞ്ഞു.ദിവസങ്ങൾക്കുമുമ്പ്, സീറോ കോവിഡ് നയത്തിനും കർശന നിയന്ത്രണ നടപടികൾക്കുമെതിരെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും സർക്കാറിനുമെതിരെ ബെയ്ജിങ്ങിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.

2019 ഡിസംബറിൽ വുഹാൻ നഗരത്തിൽ ആദ്യ കോവിഡ് വൈറസ് കേസ് റിപ്പോർട്ട് ചെയ്ത ചൈന, കൂട്ടപ്പരിശോധന, കർശന ഐസൊലേഷൻ നിയമങ്ങൾ, പ്രാദേശിക ലോക്ഡൗൺ എന്നിവ ഉൾപ്പെടെയുള്ള 'സീറോ കോവിഡ്' തന്ത്രമാണ് പിന്തുടരുന്നത്.

Tags:    
News Summary - Chinese Communist Party supports zero covid policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.