ചൈനീസ് പ്രതിരോധ മന്ത്രി വീട്ടുതടങ്കലിലോ? സംശയം പ്രകടിപ്പിച്ച് യു.എസ്

ടോക്കിയോ: ചൈനീസ് പ്രതിരോധമന്ത്രി വീട്ടുതടങ്കലിലാണെന്ന് സംശയവുമായി യു.എസ്. ജപ്പാനിലെ യു.എസ് അംബാസിഡറാണ് ഇത്തരമൊരു സംശയം ട്വിറ്ററിലൂടെ ഉന്നയിച്ചത്. പ്രതിരോധമന്ത്രി ലി ഷാങ്ഫുവിനെ മൂന്നാഴ്ചയായി പൊതുവേദിയിൽ കണ്ടിട്ടെന്ന് അംബാസിഡർ ട്വിറ്ററിൽ കുറച്ചു.

വിയറ്റ്നാമിലേക്ക് മുൻനിശ്ചയിച്ച യാത്രം അദ്ദേഹം നടത്തിയിരുന്നില്ല. സിംഗപ്പൂർ നാവികസേനയുടെ മേധാവിയുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചയും മാറ്റിവെച്ചിരുന്നു. അതേസമയം, വാർത്തയോട് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യമന്ത്രാലയം തയാറായിട്ടില്ല. ടോക്കിയോയിലെ യു.എസ് എംബസിയും വാർത്തകളിൽ കൂടുതൽ പ്രതികരണങ്ങൾക്ക് മുതിർന്നിട്ടില്ല.

ആഗസ്റ്റ് 29നാണ് ചൈനീസ് പ്രതിരോധമന്ത്രി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ആഫ്രിക്കൻ രാജ്യങ്ങളുടെ പരിപാടിയിൽ പ​ങ്കെടുത്തായിരുന്നു അദ്ദേഹം പൊതുവേദിയിലെത്തിയത്. എന്നാൽ, അതിന് ശേഷം അദ്ദേഹത്തെ ​പൊതുവേദിയിൽ കണ്ടിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

Tags:    
News Summary - China's defence minister, 'missing' for over 2 weeks, under investigation: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.