സൗ​ദി ക​ടം തി​രി​കെ ചോ​ദിച്ചു; പണമില്ലാതെ 'പെട്ട' ​പാ​കി​സ്​​താ​ന്​ ചൈനയുടെ സഹായം

ഇ​സ്​​ലാ​മാ​ബാ​ദ്​: ചൈ​ന​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്താ​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ക​ടം​വീ​ട്ടി പാ​കി​സ്​​താ​ൻ. തു​ർ​ക്കി​യെ​യും മ​ലേ​ഷ്യ​യെ​യും ഉ​ൾ​പ്പെ​ടു​ത്തി മു​സ്​​ലിം രാ​ഷ്​​ട്ര​ങ്ങ​ളു​ടെ ബ​ദ​ൽ മു​ന്ന​ണി രൂ​പ​പ്പെ​ടു​ത്താ​നു​ള്ള പാ​കി​സ്​​താ​െൻറ ശ്ര​മ​ങ്ങ​ളെ​ച്ചൊ​ല്ലി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ആ​ദ്യം ത​ങ്ങ​ൾ ന​ൽ​കി​യ വാ​യ്പ തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന് സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന്​ ര​ണ്ട്​ ബി​ല്യ​ൺ ഡോ​ള​ർ പാ​കി​സ്​​താ​ൻ അ​ടി​യ​ന്ത​ര​മാ​യി സൗ​ദി​ക്ക്​ തി​രി​ച്ചു​ന​ൽ​കി​യി​രു​ന്നു. ചൈ​ന​യി​ൽ​നി​ന്ന്​ സാ​മ്പ​ത്തി​ക സ​ഹാ​യം സ്വീ​ക​രി​ച്ചാ​ണ്​ പാ​കി​സ്​​താ​ൻ ഈ ​ക​ടം വീ​ട്ടി​യ​ത്. ആ​കെ മൂ​ന്ന്​ ബി​ല്യ​ൺ ഡോ​ള​ർ ക​ട​മാ​ണ്​ സൗ​ദി ന​ൽ​കി​യ​ത്. ബാ​ക്കി അ​ടു​ത്ത വ​ർ​ഷം തി​രി​കെ ന​ൽ​കും എ​ന്ന​റി​യു​ന്നു.

സാ​ധാ​ര​ണ​യാ​യി സൗ​ദി ക​ടം ന​ൽ​കി​യാ​ൽ തി​രി​കെ ചോ​ദി​ക്കാ​റി​ല്ലെ​ന്നും പാ​കി​സ്​​താ​െൻറ പു​തി​യ വി​ദേ​ശ​ന​യ​ങ്ങ​ളോ​ടു​ള്ള അ​തൃ​പ്​​തി​യാ​ണ്​ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും പാ​ക്​ പ​ത്ര​മാ​യ 'ദ ​ഡോ​ൺ' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.