സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ലും ​ട്രം​പി​ന് ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്

ബെ​യ്ജി​ങ്: ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷം ചൈ​ന​യി​ലെ​ത്തി​യ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ​ട്രം​പി​ന് ബെ​യ്ജി​ങ്ങി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ​ത്തി​യ ട്രം​പി​നെ​യും സം​ഘ​ത്തെ​യൂം വൈ​സ് പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പ്ര​സി​ഡ​ന്റ് ഷീ ​ജി​ൻ​പി​ങ്ങു​മാ​യി ട്രം​പ് സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ൽ​പോ​ലും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ശ്ര​മി​ച്ച​ത്. താ​യ്‍വാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ യു.​എ​സി​ന് അ​ദ്ദേ​ഹം ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. താ​യ്‍വാ​നെ ചൈ​ന വി​മ​ത പ്ര​വി​​ശ്യ​യാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​വി​ട​ത്തെ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റി​നെ ചൈ​ന അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

എ​ന്നാ​ൽ, സ​ർ​ക്കാ​റി​ന് പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​യി യു.​എ​സ് ആ​യു​ധ​ങ്ങ​ൾ ന​ൽ​കി​യ​ത് ചൈ​​ന​​​യെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​മാ​ണ് ട്രം​പു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ഷി ​ജി​ൻ​പി​ങ് ഉ​യ​ർ​ത്തി​യ​ത്. വി​ഷ​യം ശ്ര​ദ്ധാ​പൂ​ർ​വം കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘താ​യ്‌​വാ​ൻ പ്ര​ശ്ന​മാ​ണ് ചൈ​ന-​യു.​എ​സ് ബ​ന്ധ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യം. ഇ​ത് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്താ​ൽ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഇ​ത് തെ​റ്റാ​യി കൈ​കാ​ര്യം ചെ​യ്താ​ൽ, ര​ണ്ട് രാ​ജ്യ​ങ്ങ​ളും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​രാം. ഇ​ത് ചൈ​ന-​യു.​എ​സ് ബ​ന്ധ​ത്തെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടും -ഷി ​ജി​ൻ​പി​ങ്ങി​ന്റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ളും തീ​രു​വ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന വി​വാ​ദ​ങ്ങ​ളും ട്രം​പി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്രാ​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​വും ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​ണ്. ഇ​റാ​ന്റെ കാ​ര്യ​ത്തി​ൽ ചൈ​ന​യു​ടെ സ​ജീ​വ ഇ​ട​പെ​ട​ൽ ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും. എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​കാ​സ​വും സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും ച​ർ​ച്ച​യാ​കും.

Tags:    
News Summary - China warns Trump even during friendly talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.