ബെയ്ജിങ്: യു.കെയിൽ കൊറോണ വൈറസിന്‍റെ പുതിയ ജനിതകവകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനിൽ നിന്നും ബ്രിട്ടനിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി ചൈന. കോവിഡ് രാജ്യത്ത് നിയന്ത്രണവിധേയമാണെങ്കിലും മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള വൈറസിന്‍റെ വരവിനെ കുറിച്ച് ചൈന ജാഗരൂകരാണ്. വിദേശകാര്യ വക്താവ് വാങ് ബെൻബിനാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അയർലാൻഡ്, ജർമ്മനി, നെതർലാൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ യു.കെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. തുർക്കി, കാനഡ തുടങ്ങിയ രാജ്യങ്ങൾ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കോവിഡ് രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നും ചൈനയിൽ എത്തണമെങ്കിൽ കർശന പരിശോധനകൾക്ക് വിധേയമാകണം. ബെൽജിയം, ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധനകൾ. വിദേശ വിമാന കമ്പനികൾക്ക് ചൈനയിൽ സർവീസ് നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.