Posted On
date_range Updated On
date_range ചൈനീസ് വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി
ബെയ്ജിങ്: ചൈനയിലെ ഗുവാങ്സിൽ 132 പേരുമായി തകർന്ന വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെടുത്തു. അപകടകാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. അപകടം നടക്കുമ്പോൾ വിമാനം സഞ്ചരിച്ച ദിശയിലെ കാലാവസ്ഥ പ്രശ്നമായിരുന്നില്ലെന്ന് സിവിൽ ഏവിയേഷൻ മേധാവി മാവോ യൻഫെങ് പറഞ്ഞു.
വിമാനം അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പുവരെ ക്രൂ അംഗങ്ങൾ എയർ ട്രാഫിക് നിയന്ത്രണവിഭാഗവുമായി ആശയവിനിമയം പുലർത്തിയിരുന്നു. വിമാനം മൂക്കുകുത്തി മലനിരകളിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.