Posted On
date_range Updated On
date_range ചൈനയിൽ മൂന്നു വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നു
ബെയ്ജിങ്: കോവിഡ്-19 തടയുന്നതിെൻറ ഭാഗമായി മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി ചൈന. ചൈനീസ് കമ്പനിയായ സിനൊവാക് നിർമിച്ച കൊറോണ വാക് ഉപയോഗിക്കാനാണ് അനുമതി. സിനൊവാക് ചെയർമാനാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിെൻറ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ സിനൊവാക് പൂർത്തിയാക്കിയിരുന്നു. ഇതിൽ മൂന്നിനും 17നുമിടെ പ്രായമുള്ളവരുമുണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമാണ് വാക്സിൻ എന്ന് പരീക്ഷണത്തിലൂടെ വ്യക്തമായെന്ന് സിനൊവാക് ചെയർമാൻ യിൻ വെയ്ഡോങ് അവകാശപ്പെട്ടു.
അടിയന്തര ഉപയോഗത്തിന് അഞ്ച് വാക്സിനുകൾക്കാണ് ചൈനയിൽ അനുമതിയുള്ളത്. രാജ്യത്ത് ഇതുവരെ 76.3 കോടി ഡോസ് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.