ചൈന ഷിൻജിയാങ്ങിൽ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം -യു.എൻ

ബീജിങ്: ചൈന ഷിൻജിയാങ്ങ് പ്രവിശ്യയിൽ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്ന് യു.എൻ. ഉയിഗുർ മുസ്‍ലിംകൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടത്തിയ അതിക്രമങ്ങൾ സംബന്ധിച്ചാണ് യു.എൻ പരാമർശം. ചൈനയുടെ എതിർപ്പ് മറികടന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് യു.എൻ പുറത്തുവിട്ടത്. പാശ്ചാത്യ രാജ്യങ്ങളാണ് റിപ്പോർട്ടിന് പിന്നിലെന്നായിരുന്നു ചൈനീസ് ആരോപണം.

ചൈന മനുഷ്യരാശിക്കെതിരെ കുറ്റകൃത്യം നടത്തിയെന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് യു.എൻ അറിയിച്ചു. ദേശീയ സുരക്ഷാ നിയമം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്താൻ ചൈന ഉപയോഗിച്ചു. ഏകപക്ഷീയമായ തടങ്കൽ സംവിധാനമാണ് പ്രദേശത്ത് നിലനിന്നിരുന്നതെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നു.

പ്രവിശ്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ലൈംഗികമായ അതിക്രമങ്ങൾ ഉണ്ടാവുന്നുണ്ട്. യു.എൻ മനുഷ്യവകാശ കമ്മീണർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബാസുത്രണത്തിലും ജനനനിയന്ത്രണത്തിലും വിവേചനപരമായ നയമാണ് ചൈന പിന്തുടരുന്നതെന്നും റിപ്പോർട്ടിൽ യു.എൻ കുറ്റപ്പെടുത്തുന്നുണ്ട്.

അനധികൃതമായി തടവിൽ പാർപ്പിച്ച മുഴുവൻ പേരെയും ചൈന വിട്ടയക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു. അതേസമയം, എത്രത്തോളം പേർ ചൈനയുടെ തടവിലുണ്ടെന്നത് സംബന്ധിച്ച് യു.എന്നിന് കൃത്യമായ വിവരങ്ങളില്ല. 12 മില്യൺ ഉയിഗുർ മുസ്‍ലിംകൾ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലുണ്ടെന്നാണ് കണക്ക്.

Tags:    
News Summary - China may have committed crimes against humanity in Xinjiang - UN report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.