മറ്റേത്​ രാജ്യങ്ങളേക്കാളും കൂടുതൽ പേർ ചൈനയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ട്​: ട്രംപ്​

വാഷിങ്​ടൺ: ചൈനയിൽ കോവിഡ് 19​ വൈറസ്​ ബാധിച്ച്​ പതിനായിരങ്ങൾ മരിച്ചിട്ടുണ്ടെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ചൈനീസ്​ ഭരണകൂടം അവകാശപ്പെടുന്നതിനേക്കാൾ ഒരുപാട്​ അധികം മരണം അവിടെ സംഭവിച്ചിട്ടുണ്ടെന്ന്​​ ഫോക്​സ്​ ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ്​ ട്രംപ്​ പറഞ്ഞത്​.

'ചൈനയിൽ മറ്റേത്​ രാജ്യങ്ങളേക്കാളും കൂടുതൽ കോവിഡ്​ മരണമുണ്ടായിട്ടുണ്ട്​. അവർ അത്​ സമ്മതിക്കുന്നില്ല എന്ന്​ മാത്രം. -ട്രംപ്​ അവകാശപ്പെട്ടു. എന്നാൽ, എന്ത്​ അടിസ്ഥാനത്തിലാണ്​ അങ്ങനെ പറയുന്നതെന്ന മാധ്യമപ്രവർത്തക​െൻറ ചോദ്യത്തിന്​ ഉത്തരം പറയാതെ ട്രംപ്​ വിഷയം മാറ്റുകയും ചെയ്​തു. അമേരിക്കയില്‍ ആറ് ശതമാനം പേര്‍ മാത്രമെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളൂ എന്ന തരത്തിലുള്ള ചില കണക്കുകളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ്​ മരണനിരക്ക്​ കുറഞ്ഞെന്ന്​ അവകാശപ്പെടുന്ന ട്രംപി​െൻറ ട്വീറ്റ്​ കഴിഞ്ഞ ദിവസം ട്വിറ്റർ നീക്കം ചെയ്​തിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തതിൽ ആറു ശതമാനം അഥവാ 9000ത്തോളം മരണങ്ങൾ മാത്രമാണ്​ കോവിഡ്​ മൂലം സംഭവിച്ചിട്ടുള്ളതെന്ന ''മെൽ ക്യൂ'' എന്ന അക്കൗണ്ടി​െൻറ ട്വീറ്റാണ്​ ട്രംപ്​ പങ്കുവെച്ചത്​. നിലവിലെ മരണങ്ങളിൽ ആറു ശതമാനം മാത്രമേ കോവിഡ്​ മൂലം​ മരിച്ചതെന്നും ബാക്കി 2-3 ശതമാനം പേരും ഗുരുതരമായ രോഗങ്ങളുള്ളവരായിരുന്നു എന്നു ട്വീറ്റിൽ പറയുന്നു. തെറ്റായ വിവരങ്ങൾ പങ്കുവെച്ച്​ ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചതിനാൽ റീട്വീറ്റ്​ ലഭ്യമാകില്ലെന്ന്​ ട്വിറ്റർ സന്ദേശമയക്കുകയായിരുന്നു. ട്വീറ്റ് കമ്പനിയുടെ കോവിഡ് -19 വിവര നയത്തെ ലംഘിച്ചതായും ട്വിറ്റർ വക്താവ് പറഞ്ഞിരുന്നു.

Tags:    
News Summary - China lost tens of thousands of people due to Covid says Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.