ബെയ്ജിങ്: പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ നേതൃത്വത്തിലുള്ള സേന്ദ്ര സൈനിക കമീഷന് (സി.എം.സി) കൂടുതൽ അധികാരം നൽകിക്കൊണ്ട് ചൈനയുടെ ദേശീയ പ്രതിരോധ നിയമം ഭേദഗതി ചെയ്തു. ഇതുപ്രകാരം രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തും സൈനിക -സൈനികേതര സംവിധാനങ്ങളെ വിന്യസിക്കുന്നതിനുള്ള അധികാരം സി.എം.സിക്കാണ്.
ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതി തയാറാക്കിയത് പ്രധാനമന്ത്രി ലി കിക്വിയാങ്ങാണ്. ഭേദഗതിക്ക് ചൈനീസ് നാഷനൽ പീപ്ൾസ് കോൺഗ്രസിെൻറ സ്ഥിരസമിതി ഡിസംബർ 26ന് അംഗീകാരം നൽകിയിരുന്നു. 20 ലക്ഷം വരുന്ന ചൈനയുടെ ജനകീയ വിമോചന സേന രൂപവത്കരിച്ചിട്ട് നൂറ്റാണ്ട് തികയുന്ന 2027 ആകുേമ്പാഴേക്ക് അമേരിക്കയോട് കിടപിടിക്കുന്ന സമ്പൂർണ ആധുനിക സൈനിക ശക്തിയാക്കുന്നതിനുള്ള നീക്കത്തിെൻറ ഭാഗമാണ് നിയമ ഭേദഗതി.
അതേസമയം, സൈനിക നയരൂപവത്കരണം, തീരുമാന അധികാരം എന്നിവ സി.എം.സിയുടെ കീഴിൽ വരുന്നതോടെ സ്റ്റേറ്റ് കൗൺസിൽ ദുർബലമാകും. സി.എം.സിയിലെ ഏക സൈനികേതര പ്രതിനിധിയായ ഷിക്കാണ് സി.എം.സിയുടെയും വിവിധ സൈനിക വിഭാഗങ്ങളുടേയും മൊത്തം നേതൃത്വം. അതേസമയം, രാജ്യത്തിനകത്തും പുറത്തും ഭരണകൂടത്തിന് ഉപദ്രവമുണ്ടാക്കുന്ന വിവിധ വിഷയങ്ങളെ നേരിടാനുള്ള ചൈനയുടെ 'പ്രത്യേക' രാഷ്ട്രീയ -പ്രതിരോധ സംവിധാനത്തിന് നിയമപരമായ അംഗീകാരം നൽകുകയാണ് ഭേദഗതി ലക്ഷ്യമിടുന്നതെന്ന് പാർട്ടി പ്രസിദ്ധീകരണമായ 'സ്റ്റഡി ടൈംസി'െൻറ മുൻ ഡെപ്യൂട്ടി എഡിറ്റർ ഡെങ് യുവാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.