ചിത്രം: VCG

കുട്ടികൾ ഗെയിമുകൾക്ക്​ അടിമപ്പെടുന്നു; ചൈന ക്ലാസ്​റൂമുകളിൽ മൊബൈൽ ഫോൺ​ വിലക്കി

ബെയ്​ജിങ്​: ചൈനയിലെ പ്രൈമറി, മിഡിൽ സ്​കൂളുകളിലെ ക്ലാസ്​റൂമുകളിൽ മൊബൈൽഫോൺ ഉപയോഗത്തിന്​ വിലക്കേർപെടുത്തി.

വിദ്യാർഥികൾ ഇന്‍റർനെറ്റിനും വിഡിയോ ഗെയിമുകൾക്കും അടിമപ്പെടുന്നത്​ തടയാൻ വേണ്ടിയാണ്​ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നടപടി. ഹോംവർക്കുകൾ മൊബൈൽ ഫോണിലൂടെ നൽകരുതെന്ന്​ അധ്യാപകർക്ക്​ നിർദേശം നൽകി.

'പ്രൈമറി, മിഡിൽ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല' -മന്ത്രാലയം പുറത്തുവിട്ട സർക്കുലർ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഇനി മുതൽ ഈ തലത്തിലുള്ള കുട്ടികൾ സ്​കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനായി രക്ഷകർത്താക്കളുടെ സമ്മതത്തോട്​ കൂടിയുള്ള പ്രത്യേക അപേക്ഷ സമർപ്പിക്കാനാണ്​ നിർദേശം.

അപേക്ഷ സ്വീകരിക്കപ്പെട്ടാൽ വിദ്യാർഥി മൊബൈൽ സ്​കൂൾ അധികൃതർക്ക്​ കൈമാറുകയാണ്​ വേണ്ടത്​. അത്യാവശ്യ കാര്യങ്ങൾക്ക്​ വേണ്ടി അവർ അത് കുട്ടികൾക്ക്​ നൽകും. ഇത്തരത്തിലു​ള്ള എല്ലാ മൊബൈലുകളും ഒരുമിച്ച്​ സൂക്ഷിക്കും എന്നാൽ യാതൊരു കാരണവശാലും ക്ലാസ്​റൂമിൽ അനുവദിക്കില്ല.

മൊബൈൽ ഫോണിന്​ പകരം പൊതുടെലിഫോണുകൾ സ്​ഥാപിക്കാനും വിളിക്കാൻ സൗകര്യമുള്ള ഇലക്​ട്രോണിക്​ ഐ.ഡി കാർഡുകളും വ്യാപകമാക്കാനാണ്​ അധികൃതരുടെ നീക്കം.

ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങൾക്ക്​ മേലുള്ള പിടി മുറുക്കാനും ചൈന നീക്കം തുടങ്ങി. രാഷ്​ട്രീയ, സമ്പദ്​വ്യവസ്​ഥ, സൈനിക, നയതന്ത്ര മേഖലകളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട്​ ചെയ്യുകയോ കമന്‍റ്​ ചെയ്യുകയോ ചെയ്യരുതെന്ന്​ ഓർമിപ്പിച്ച്​ ഇന്‍റർനെറ്റ്​ കമ്പനികൾ കാമ്പയിൻ ആരംഭിച്ചു.

Tags:    
News Summary - China banned mobile phone use in classrooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.