ചിലിയെ ഇനി പെണ്ണുങ്ങൾ ഭരിക്കും; മന്ത്രിസഭാ വിവരങ്ങൾ പുറത്തുവിട്ട്​ പ്രസിഡൻറ്​ ഗബ്രിയേൽ ബോറിക്

സാന്റിയാഗോ: ചിലിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗബ്രിയേൽ ബോറിക് തന്റെ ആദ്യ മന്ത്രിസഭാ വിവരങ്ങൾ പുറത്തുവിട്ടു. സുപ്രധാന തസ്തികകൾ ഉ‍ൾപ്പടുന്ന മന്ത്രിസ്ഥാനങ്ങൾ വിദ്യാർഥി സമര നേതാക്കൾക്കും സ്ത്രീകൾക്കും നൽകി. വെള്ളിയാഴ്ച പ്രഖ്യാപിച്ച 24 പേർ അടങ്ങുന്ന പുതിയ മന്ത്രിസഭയിൽ 14 പേരും സ്ത്രീകളാണ്. രാജ്യപുരോഗതിയ്ക്ക് വേണ്ടി പ്രവർത്തിക്കാന്‍ തയ്യാറുള്ള കഴിവും അനുഭവസമ്പത്തുമുള്ള ആളുകളെ ഉൾപ്പെടുത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചതെന്ന് ഗബ്രിയേൽ ബോറിക് അറിയിച്ചു.

ചിലിയുടെ 80 ശതമാനം ജനങ്ങൾക്കും മിനിമം വേതനം ഉറപ്പാക്കുന്നതും പൊതുജനാരോഗ്യ മേഖലയെ നവീകരിക്കുന്നതുമായ നിരവധി പരിപാടികൾക്ക് മുന്‍പും ഇടതുപക്ഷ പ്രവർത്തകനായ ബോറിക് നേതൃത്വം നൽകിയിട്ടുണ്ട്. ചിലിയുടെ വിപണി കേന്ദ്രീകൃത സാമ്പത്തിക മാതൃകയിൽ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ ബോറിക് വാഗ്ദാനം നൽകിയിരുന്നു. രാജ്യത്തിലെ ഏകാധിപത്യ ഭരണത്തിനെതിരെയും സാമൂഹിക അസമത്വങ്ങൾക്കെതിരെയും 2019 ൽ പൊട്ടിപുറപ്പെട്ട പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ചിലിയുടെ രാഷ്ട്രീയത്തിൽ ഇടതുപക്ഷം സ്വാധീനം ഉറപ്പിക്കുന്നത്.


ചിലിയിൽ സൗജന്യ വിദ്യാഭ്യാസത്തിനു വേണ്ടി 2011ൽ പ്രതിഷേധ റാലികൾ നയിച്ചവരുൾപ്പടെ 40 വയസ്സിന് താഴെയുള്ള ആറ് മന്ത്രിമാരാണ് ബോറിക്കിന്റെ പുതിയ മന്ത്രിസഭയിലുള്ളത്. മാർച്ച് 11 ന് അധികാരമേൽക്കുന്നതിന് മുന്നോടിയായിട്ടാണ് മന്ത്രിസഭാപ്രഖ്യാപനം നടത്തിയത്.

Tags:    
News Summary - Chile president-elect Boric unveils women-majority cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.