ബെയ്ജിങ്: കോവിഡിൽ ലോകത്തെ മുനയിൽ നിർത്തിയും വ്യവസായംകൊണ്ട് വൻകരകൾ ജയിക്കുകയും ചെയ്ത് ഏറെ മുന്നിൽനിൽക്കുന്ന ചൈനയുടെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് 100 വയസ്സ്. മാനഹാനി സഹിച്ച് കോളനിയായി കഴിഞ്ഞ കാലത്തുനിന്ന് ആഗോള രാഷ്ട്രീയത്തിെൻറ ദിശ നിർണയിക്കുന്ന ശക്തിയായി സ്വയം അടയാളപ്പെടുത്തിയ തങ്ങളെ ഇനിയും ഭയപ്പെടുത്തി നിഴലിൽനിർത്താനാവില്ലെന്ന് ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ച് ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ് പറഞ്ഞു.
''ചൈന ആരെയും അടിച്ചമർത്തുന്നില്ല. ചൈനയെ അടിച്ചമർത്താൻ വന്നാൽ, വൻഉരുക്കുമതിലിൽ അവരുടെ തലതല്ലി തകർക്കും''- ടിയാനെൻമെൻ ചത്വരത്തിൽ തടിച്ചുകൂടിയ 70,000 കാണികളെ സാക്ഷിനിർത്തി ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിൽ ഷി പറഞ്ഞു. ''സോഷ്യലിസത്തിന് മാത്രമാണ് ചൈനയെ രക്ഷിക്കാനാകുക. ചൈനയുടെ സ്വാഭാവങ്ങളോടെയുള്ള സോഷ്യലിസത്തിേന ചൈനയെ വികസനവഴിയിൽ മുന്നോട്ടുനയിക്കാനാകൂ. രാജ്യത്തെ ഇനിയും കീഴൊതുക്കാൻ ആരെയും അനുവദിക്കില്ല. അങ്ങനെ ശ്രമം നടന്നാൽ, 140 കോടി ജനങ്ങൾ ചേർന്ന് അവരുടെ തല ഉരുക്കുമതിലിൽ ഇടിച്ചുതകർക്കും''- പ്രസിഡൻറ് കൂട്ടിച്ചേർത്തു.
ആകാശത്ത് വർണക്കാഴചകൾളുമായി യുദ്ധ വിമാനങ്ങൾ മായാക്കാഴ്ചകൾ പകർന്ന വ്യാഴാഴ്ചയാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി 100 വർഷം തികച്ചത്. ഹോങ് കോങ് അധികാരക്കൈമാറ്റത്തിെൻറ വാർഷികവും ഇതേ ദിവസം ആഘോഷമാക്കുകയാണ് ചൈന. ഹോങ്കോങ്, മക്കാവു എന്നിവ സ്വയംഭരണത്തോടെയുള്ള ചൈനീസ് പ്രവിശ്യകൾ തന്നെയായി തുടരുമെന്നും പ്രസിഡൻറ് തെൻറ പ്രസംഗത്തിൽ പറഞ്ഞു.
1921ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വരുന്നത്. 1949ലാണ് അധികാരത്തിലെത്തുന്നത്. അതുകഴിഞ്ഞ് ഇതുവരെയും ചൈന നടന്ന വഴികളിലെ പ്രധാന കാഴ്ചകൾ മേളിപ്പിച്ച് 'മഹായാത്ര' എന്ന പേരിൽ കലാപരിപാടിയും ബെയ്ജിങ്ങിൽ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.