ടൊറന്റോ: കാനഡയിൽ പ്രധാനമന്ത്രി മാർക് കാർണിയുടെ പാർട്ടിയായ ലിബറലുകൾ ഭരണമുറപ്പിച്ചെങ്കിലും കേവലഭൂരിപക്ഷത്തിന് മറ്റു കക്ഷികളെ ആശ്രയിക്കണം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കേവല ഭൂരിപക്ഷത്തിന് മൂന്നു സീറ്റുകളുടെ കുറവാണ് പാർട്ടിക്കുള്ളത്.
നേരത്തേ ട്രൂഡോ പ്രധാനമന്ത്രിയായപ്പോൾ പിന്തുണ നൽകിയ പ്രോഗ്രസിവ് പാർട്ടിയടക്കം വിവിധ കക്ഷികൾ പിന്തുണ നൽകിയേക്കും.
ട്രൂഡോ പദവിയൊഴിഞ്ഞ കാനഡയിൽ പ്രതിപക്ഷമായ കൺസർവേറ്റിവുകൾക്കായിരുന്നു ആഴ്ചകൾ മുമ്പുവരെ മുൻതൂക്കമെങ്കിലും ട്രംപ് കാനഡക്കെതിരെ പോർമുഖം തുറന്നതോടെ വീണ്ടും നിലവിലെ ഭരണകക്ഷി ജനകീയ പിന്തുണ ഉറപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.