ഒട്ടാവ: ഓക്സ്ഫഡ്-ആസ്ട്ര സെനിക്ക വാക്സിെൻറ ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസായി ഫൈസർ, മൊഡേണ വാക്സിനുകൾ നൽകാമെന്ന് കാനഡ. ദേശീയ രോഗ പ്രതിരോധ ഉപദേശക കമ്മിറ്റിയാണ് നിർദേശം നൽകിയത്. ഓക്സ്ഫഡ് വാക്സിനെടുത്തവർക്ക് രണ്ടാം ഡോസായി ആർ.എൻ.എ വാക്സിൻ നൽകാമെന്നാണ് അറിയിപ്പ്.
നിലവിൽ ഫൈസർ, മൊഡേണ എന്നിവയാണ് കാനഡയിൽ ലഭ്യമായ ആർ.എൻ.എ വാക്സിനുകൾ. രണ്ട് വ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ നൽകുക വഴി രോഗപ്രതിരോധ ശേഷി കൂട്ടാമെന്നാണ് കണക്കുകൂട്ടൽ. ഇതുമൂലം വാക്സിൻ കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറക്കാനാകുമെന്നും ഏജൻസി വ്യക്തമാക്കുന്നു.
കാനഡയിൽ ഓക്സ്ഫഡ്-ആസ്ട്ര സെനിക്ക വാക്സിൻ സ്വീകരിച്ച 50 പേരിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിൽ 38 കേസുകൾ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നത്. വാക്സിൻ വ്യാപകമായി ഇന്ത്യയിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.