ലിം കിമ്യ
ബാങ്കോക്ക്: കംബോഡിയ പ്രതിപക്ഷ പാർട്ടി നേതാവും മുന്‍ നിയമസഭാംഗവുമായ ലിം കിമ്യയെ തായ്ലൻഡിൽ വെടിവെച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ബാങ്കോക്ക് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതി എക്കലക്ക് ഫെനോയിക്ക് ആദ്യം വധശിക്ഷ വിധിച്ചെങ്കിലും കുറ്റസമ്മതം നടത്തുകയും നടപടികളുമായി സഹകരിക്കുകയും ചെയ്തത് കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വരുത്തുകയായിരുന്നു.
ഈ വർഷം ജനുവരി ഏഴിന് ബാങ്കോക്കിൽ വെച്ചാണ് കംബോഡിയ നാഷനൽ റെസ്ക്യൂ പാർട്ടി നേതാവായിരുന്ന ലിം കിമ്യയെ ബൈക്കിൽ വന്ന പ്രതി വെടിവെച്ച് കൊന്നത്. കിമ്യയുടെ കുടുംബത്തിന് 55,100 യു.എസ് ഡോളർ (ഏകദേശം 49 ലക്ഷം രൂപ) പ്രതി നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.