രണ്ടാം നിലയിൽനിന്ന് വീണു; വാരിയെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ മുൻ മിസ്റ്റർ യൂനിവേഴ്സ്

രണ്ടാം നിലയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് മുൻ മിസ്റ്റർ യൂനിവേഴ്സ് ക്യലും വോൺ മോഗർ. വാരിയെല്ലിനടക്കം പരിക്കേറ്റ താരം പ്രധാന ശസ്ത്രക്രിയക്കും വിധേയനായി.

കഴിഞ്ഞാഴ്ചയാണ് സംഭവം. കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നും വീണ മോഗർ മയക്കുമരുന്ന് ലഹരിയിലായിരുന്നെന്ന് സുഹൃത്തും ബോഡിബിൽഡറുമായ നിക്ക് ട്രിഗെല്ലി വെളിപ്പെടുത്തിയിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം മോഗർ കോമയിലായിരുന്നു. തെറ്റുകളിൽ നിന്ന് പഠിക്കുന്നുവെന്നും പഴയ കാര്യങ്ങൾ ചിന്തിച്ച് സമയം കളയുന്നില്ലെന്നുമുള്ള വൈകാരിക കുറിപ്പുമായി താരം പിന്നീട് ഇൻസ്റ്റഗ്രാമിൽ രംഗത്തെത്തിയിരുന്നു.

ബിഗ്ഗർ എന്ന ഹോളിവുഡ് ചിത്രത്തിൽ അർനോൾഡ് ഷ്വാർസ് നെഗറിനെ അവതരിപ്പിച്ച് മോഗർ ശ്രദ്ധനേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് താരത്തിന് പ്രാർത്ഥനകൾ നേർന്നത്.

Tags:    
News Summary - Calum von Moger Fighting For Life After Fall From Window

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.