അമേരിക്കയിൽ ഏഷ്യൻ വയോധികക്ക്​ ക്രൂര മർദനം; ഇടപെടാതെ കാഴ്ചക്കാർ -VIDEO

ന്യൂയോർക്ക്​: ​ൈടെംസ്​ സ്​ക്വയറിന്​ സമീപം 65കാരിയായ ഫിലിപ്പിനോ- അമേരിക്കൻ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടു. പട്ടാപ്പകൽ നടപ്പാതയിൽ വയോധികയെ ക്രൂരമായി ആക്രമിക്കുന്നത്​ കണ്ടിട്ടും സമീപമുണ്ടായിരുന്ന മൂന്ന്​ പേർ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു.

മാൻഹട്ടന്​ സമീപത്തുള്ള ഹെൽസ്​ കിച്ചണിന്‍റെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ്​ ക്രൂരത പുറംലോകമറിഞ്ഞത്​. നിങ്ങൾ ഇവിടത്തുകാരിയല്ല എന്ന്​ പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. കുറ്റവാളിയെ തിരിച്ചറിയാൻ സഹായിക്ക​ണ​െമന്നാവശ്യപ്പെട്ട്​ പൊലീസാണ്​ വിഡിയോ പങ്കുവെച്ചത്​.

പള്ളിയിലേക്ക്​ പുറപ്പെട്ട സ്​ത്രീയാണ്​ ആക്രമി​ക്കപ്പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. ഏഷ്യൻ വംശജയായ വനിതയുടെ വയറിന്​ ചവിട്ടി താഴെയിട്ട പ്രതി പിന്നീട്​ തുടർച്ചയായി തലക്ക്​ ചവിട്ടുകയായിരുന്നു. പരിക്കേറ്റ്​ വീണ വയോധികയെ ആക്രമിച്ച ശേഷം കുറ്റവാളി നടന്നു നീങ്ങി.

Full View

സംഭവം കണ്ടിട്ടും ചില കാറുകൾ നിർത്താതെ പോയി. ബ്രോഡ്​സ്​കൈ ഓർഗനൈസേഷന്‍റെ ഉടമസ്​തഥയിലുള്ള ആഡംബര അപാർട്​മെന്‍റിന്‍റെ ലോബിയിൽ വെച്ച്​ സംഭവം തത്സമയം കണ്ടുനിന്ന മൂന്ന്​ ജീവനക്കാർ പ്രതികരിച്ചില്ല. വയോധിക നിവർന്ന് നിൽക്കാൻ കഷ്​ടപ്പെടുന്ന വേളയിൽ സുരക്ഷ ജീവനക്കാരിൽ ഒരാൾ വാതിൽ അടക്കുന്നതും​ വിഡിയോയിൽ കാണാം.​

ഇവരെ പിന്നീട്​ സസ്​പെൻഡ്​ ചെയ്​തതായി ബ്രോഡ്​സ്​കൈ ഓർഗനൈസേഷൻ പറഞ്ഞു. വിൽമ കാരി എന്ന സ്​ത്രീയാണ്​ ആക്രമിക്കപ്പെട്ടതെന്ന്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. ഇവർ യു.എസിലെത്തിയി​ട്ട്​ പതിറ്റാണ്ടുകളായെന്ന്​​ മകൾ പ്രതികരിച്ചു.

ക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും 'സ്​റ്റോപ്​ ഏഷ്യൻഹേറ്റ്' എന്ന ഹാഷ്​ടാഗ്​ ട്രെൻഡിങ്ങാവുകയും ചെയ്​തു. ക്രൂരത കണ്ടില്ലെന്ന്​ നടിച്ച്​ കടന്നുപോയ കാർ യാത്രികർക്കും സമീപത്തുണ്ടായിരുന്നവർക്കുമെതിരെ പ്രതിഷേധമുയർന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയുടെ തലക്കും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റതായി ഡോക്​ടർമാർ അറിയിച്ചു.

ആക്രമണത്തെ ന്യൂയോർക്ക്​ മേയർ ബിൽ ഡി ബ്ലാസിയോ അപലപിച്ചു. ആക്രമണം കണ്ടിട്ടും നോക്കിനിന്നത്​ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞു. ഏഷ്യൻ വംശജരോടുള്ള വിദ്വേഷവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ ന്യൂയോർക്ക്​ നഗരത്തിൽ വർധിച്ച്​ വരികയാണ്​. ഈ വർഷം 33 കേസുകൾ റിപ്പോർട്ട്​ ചെയ്​തുകഴിഞ്ഞു. ​

Tags:    
News Summary - brutal attack on Asian American woman in US as bystanders appear to look on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.