ബ്രിട്ടീഷ് ഇമിഗ്രേഷൻ മന്ത്രി രാജിവെച്ചു

ലണ്ടൻ: ബ്രിട്ടനിൽ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക് രാജിവെച്ചു. അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട സർക്കാറിന്റെ കുടിയേറ്റ നയത്തിൽ ശക്തമായി വിയോജിച്ചാണ് രാജി.

ജെൻറിക് ഉൾപ്പെടെ വലതുപക്ഷ വാദികൾ കുടിയേറ്റ വിരുദ്ധ നയങ്ങൾ വേഗത്തിലും ശക്തമായും നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്. രാജ്യാന്തര നിയമങ്ങളെ പോലും വെല്ലുവിളിച്ച് ബ്രിട്ടന് ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയുന്ന വിധത്തിൽ കുടിയേറ്റ നിയമനിർമാണം കൊണ്ടുവരണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

പ്രധാനമന്ത്രി ഋഷി സുനക് റുവാണ്ട കുടിയേറ്റ ബിൽ അവതരിപ്പിച്ച് മണിക്കൂറുകൾക്കു ശേഷം ഇമിഗ്രേഷൻ മന്ത്രി രാജിവെച്ചത് സർക്കാറിന് വെല്ലുവിളിയാണ്. രാജിയിൽ നിരാശനാണെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. അനധികൃത കുടിയേറ്റത്തിനെതിരായ രാജ്യത്തിന്റെ പദ്ധതികൾ വിജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - British immigration minister resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.