ഇസ്രായേലിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ്

തെൽഅവീവ്: യുദ്ധത്തെ തുടർന്ന് നാലുമാസമായി നിർത്തിവെച്ച ഇസ്രായേലിലേക്കുള്ള വിമാന സർവിസ് ഉടൻ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ്. സുരക്ഷാഭീതി കാരണം ഒക്ടോബറിൽ താൽക്കാലികമായി നിർത്തിവച്ച സർവിസ് ഏപ്രിൽ 1-ന് പുനരാരംഭിക്കുമെന്നാണ് ബ്രിട്ടീഷ് എയർവേസ് പ്രഖ്യാപിച്ചത്.

ലണ്ടൻ ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനിയായ ഐ.എ.ജിയുടെ ഉടമസ്ഥതയിലുള്ളതാണ് ബ്രിട്ടീഷ് എയർവേയ്‌സ്. ആഴ്‌ചയിൽ നാല് തവണയാണ് സർവിസ് നടത്തുക. എന്നാൽ, യാത്രക്കാരുടെ എണ്ണം മുമ്പത്തേത് പോലെ ഉണ്ടാകുമെന്ന് കരുതുന്നില്ല. അതിനാൽ, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതിനേക്കാൾ ചെറിയ വിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുക.

ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനുപിന്നാലെ ലോകത്തെ മിക്ക എയർലൈനുകളും ഇസ്രായേലിലേക്കുള്ള സർവിസ് നിർത്തിയിരുന്നു. പിന്നീട് എയർ ഫ്രാൻസ്, ലുഫ്താൻസ, റയാൻഎയർ എന്നിവയുൾപ്പെടെ വിമാനക്കമ്പനികൾ സേവനം പുനരാരംഭിക്കു​മെന്ന് 

Tags:    
News Summary - British Airways to resume flights to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.