റഷ്യൻ വിമാനം ബ്രിട്ടന്റെ വ്യോമമേഖലയിലൂടെ പറന്നാൽ ക്രിമിനൽ കുറ്റം; റഷ്യൻ പതാക നിരോധിച്ചു

ലണ്ടൻ: ബ്രിട്ടന്റെ  വ്യോമമേഖലയിലൂടെ റഷ്യൻ വിമാനം പറക്കുകയോ അതിർത്തിക്കുള്ളിൽ ലാൻഡ് ചെയ്യുകയോ ചെയ്താൽ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന നിയമം പാർലമെന്റ് പാസാക്കി. യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ബ്രിട്ടൻ ഉപരോധം കടുപ്പിച്ചത്.

വിമാനം നിയന്ത്രിക്കുന്ന റഷ്യയുമായി ബന്ധമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും കസ്റ്റഡിയിലെടുക്കും. ബ്രിട്ടനിൽ റഷ്യൻ പതാകയും നിരോധിച്ചു. യു​ക്രെയ്ന് നയതന്ത്രമായും സാമ്പത്തികമായും പ്രതിരോധതലത്തിലും സഹായം തുടരുമെന്നും യു.കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രുസ് വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള സാ​ങ്കേതികവിദ്യയും ബഹിരാകാശവുമായി ബന്ധപ്പെട്ട സാധനങ്ങളുടെയും ഇറക്കുമതിയും നിരോധിച്ചു.

Tags:    
News Summary - Britain announces new aviation sanctions against Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.