കോവിഡ് നിയമങ്ങൾ ലംഘിച്ചു; ബോറിസ് ജോൺസണും റിഷി സുനകിനും പിഴ ചുമത്തും

ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണും റിഷി സുനകിനും പിഴ ചുമത്തും. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസണും പിഴ ശിക്ഷയുണ്ട്. മെട്രോപൊളിറ്റൻ പൊലീസിൽ നിന്നും പിഴയടക്കുന്നത് സംബന്ധിച്ച് മൂന്ന് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വൈറ്റ്ഹാളിലേയും ഡോവിങ് സ്ട്രീറ്റിലേയും 12ഓളം അനധികൃത കൂടിച്ചേരലുകൾ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ബോറിസ് ജോൺസൺ ഉൾപ്പടെയുള്ളവർക്കെതിരെ പിഴ ചുമത്താൻ തീരുമാനിച്ചത്. ഇതുവരെ ഇത്തരത്തിൽ 50 പേർക്ക് പിഴചുമത്തിയിട്ടുണ്ട്.

അതേസമയം, പിഴചുമത്തിയവരുടെ മുഴുവൻ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ബോറിസ് ജോൺസന്റേയും റിഷി സുനകിന്റേയും വിവരം പുറത്തുവിടാൻ സർക്കാർ അനുമതിയുണ്ട്.

കോവിഡ് ലോക്ഡൗണി​നിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗവിങ് സ്ട്രീറ്റിൽ 2020ലും 2021ലും ബോറിസ് ജോൺസണും സുഹൃത്തുക്കളും പാർട്ടി നടത്തിയെന്നാണ് കേസ്. പാർട്ടിയിൽ പ​ങ്കെടുത്തതിന് ബോറിസ് ജോൺസൺ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ ന​ട​ത്തി​യ മ​ദ്യ​വി​രു​ന്നി​ൽ പ​​ങ്കെ​ടു​ത്ത​തി​ന് ബ്രി​ട്ടീ​ഷ് ധ​ന​കാ​ര്യ മ​ന്ത്രി റി​ഷി സു​ന​ക് മാപ്പ് പറഞ്ഞു. നി​യ​മം ലം​ഘി​ച്ച​തി​ന് സ്കോ​ട്‍ല​ൻ​ഡ് യാ​ർ​ഡ് ചു​മ​ത്തി​യ പി​ഴ​യ​ട​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Tags:    
News Summary - Boris Johnson, Rishi Sunak To Be Fined Over UK Government Lockdown Parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.