ഇറാൻ -​ചൈന വിമാനത്തിന് ബോംബ് ഭീഷണി; ഇന്ത്യയിലിറക്കാൻ അനുമതി തേടി

ന്യൂഡൽഹി: ചൈനയിലേക്ക് പോകുന്ന ഇറാൻ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഇന്ത്യയിൽ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടി. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് സംഭവം. ഡൽഹി വിമാനത്താവളത്തിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും സാ​ങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയും ​ജയ്പൂർ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയും ചെയ്തു.

എന്നാൽ ജയ്പൂരിലും വിമാനം ഇറക്കാൻ അനുമതി ലഭിച്ചില്ല. അതിനിടെ പരിശോധന നടത്തി ബോംബ് ഭീഷണി ഒഴിഞ്ഞപ്പോൾ വിമാനം ചൈനയിലേക്ക് യാത്ര തുടർന്നു. 9.20ഓടെ ഫോൺ കോൾ വഴിയാണ് ഭീഷണിയുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഭീഷണി ഒഴിഞ്ഞെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ എല്ലാ എയർ സ്റ്റേഷനുകളും വ്യോമയാന യൂനിറ്റുകളും കനത്ത ജാഗ്രതയിലാണ്. സുരക്ഷാ സേന വിമാനത്തെ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് വ്യോമസേന അറിയിച്ചു. 

Tags:    
News Summary - Bomb Threat On Iran-China Flight, Pilot Requested Landing In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.