വാഷിങ്ടൺ: ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും. ബഹിരാകാശ പേടകത്തിന്റെ തകരാർ പരിഹരിക്കുന്നതിലെടുക്കുന്ന കാലതാമസമാണ് സുനിതയുടെ യാത്ര വൈകിപ്പിക്കുന്നത്.
ബഹിരാകാശ പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ ഹീലിയം ചോർച്ചയാണ് യാത്ര വൈകാനുള്ള കാരണം. മെയ് 25നാണ് പേടകത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് മാറ്റിവെക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നുമാണ് നാസ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ടീം മീറ്റിങ്ങുകൾ നടത്തുകയായിരുന്നു. ഇനിയും ചില പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതിനാൽ മെയ് 25ന് നടത്താൻ നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റുകയാണെന്നും ഏറ്റവും അടുത്ത തീയതിക്ക് വിക്ഷേപണം നടത്തുമെന്ന് നാസ അറിയിച്ചു.
മെയ് ഏഴിന് പേടകത്തിന്റെ വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ബോയിങ്ങിന്റേയും ലോക്ക്ഹീദ് മാർട്ടിന്റേയും സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലൈൻസ് നിർമിച്ച അറ്റ്ലെസ് റോക്കറ്റാണ് ബഹിരാകശ പേടകവും വഹിച്ച് കുതിക്കുക. സുനിത വില്യംസിന് പുറമേ ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തേക്ക് പോകും. രണ്ടാഴ്ചയോളം ഇവർ അന്താരാഷ്ട്ര ബഹിരാകാശനിലയിത്തിൽ ചിലവഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.