കാഠ്മണ്ഡു: ഹമാസ് ബന്ദിയായിരിക്കെ മരിച്ച നേപ്പാൾ സ്വദേശി ബിപിൻ ജോഷിയുടെ (24) മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുവരും.
ഹമാസ് കൈമാറിയ മൃതദേഹം ജോഷിയുടേതാണെന്ന് ഉറപ്പിക്കാൻ ഇസ്രായേൽ ഡി.എൻ.എ പരിശോധന നടത്തുമെന്ന് ഇസ്രായേലിലെ നേപ്പാൾ അംബാസഡർ ധൻപ്രസാദ് പണ്ഡിറ്റ് പറഞ്ഞു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ഒരു മാസം മുമ്പാണ് വിദ്യാർഥി കൈമാറ്റ പദ്ധതിയുടെ ഭാഗമായി നേപ്പാളിൽനിന്നുള്ള 17 അംഗ സംഘത്തിന്റെ കൂടെ ബിപിൻ ഇസ്രായേലിലെത്തിയത്.
ഗസ്സ അതിർത്തിക്കടുത്ത കിബ്ബുറ്റ്സ് അലൂമിമിലാണ് ഇവർ പഠിക്കുകയും കൃഷി ചെയ്യുകയും ചെയ്തിരുന്നത്. ഇതിൽ 10 പേർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.