കാബൂളിലെ ഗുരുദ്വാരക്കു സമീപം ഐ.എസ് ആക്രമണം; രണ്ടു മരണം, ആശങ്കയുമായി ഇന്ത്യ

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഇരട്ടസ്ഫോടനം. ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് ഗുരുദ്വാരക്കു സമീപം സ്ഫോടനമുണ്ടായത്. ഈ ഭാഗത്തുനിന്ന് നിരവധി തവണ വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐ.എസ് ഭീകരാണ് ആക്രമണത്തിന് പിന്നിൽ. മേഖലയിൽ ഭീകരരും താലിബാൻ പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്.  

സ്ഫോടനം നടക്കുമ്പോൾ നിരവധി സിഖ് മതവിശ്വാസികൾ ഗുരുദ്വാരയിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. 

കാബൂളിലെ കർതെ പർവാൻ ​മേഖലയിലെ ഗുരുദ്വാരക്കു സമീപമുള്ള തിരക്കേറിയ റോഡിലാണ് സ്ഫോടനങ്ങളുണ്ടായത്. ജനവാസമേഖലയായതിനാൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചുണ്ടാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഈ മാസം 11ന് കാബൂളിലുണ്ടായ സ്‍ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു. 

Tags:    
News Summary - Blasts Near Gurdwara In Afghanistan's Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.