ജറൂസലമിൽ സ്​ഫോടനങ്ങൾ: ഒരു മരണം; 18 പേർക്ക്​ പരിക്ക്​

ജറൂസലം: ജറൂസലമിൽ ബസ്​ സ്​റ്റോപ്പിന്​ സമീപമുണ്ടായ രണ്ട്​ സ്​ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. 18 പേർക്ക്​ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്​. ഫലസ്തീനി കൗമാരക്കാരനെ ഇസ്രായേൽ സേന വധിച്ച്​ മണിക്കൂറുകൾക്കകമാണ്​ സ്​ഫോടനം. ഫലസ്തീനികളാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ഇസ്രായേൽ​ പൊലീസ്​ പറഞ്ഞു.

അരമണിക്കൂർ ഇടവേളയിലാണ്​ വ്യത്യസ്ത സ്ഥലങ്ങളിൽ പൊട്ടിത്തെറിയുണ്ടായത്​. ബസ്​ സ്​റ്റോപ്പിൽ ഉപേക്ഷിച്ച സൈക്കിളിലായിരുന്നു സ്​ഫോടക വസ്തു ഘടിപ്പിച്ചിരുന്നത്​. പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

വെസ്റ്റ്​ ബാങ്കിൽ ഇസ്രായേൽ സേന തിരച്ചിൽ നടത്തുന്നതും ഇതിനോടുള്ള ചെറുത്തുനിൽപും സമീപ മാസങ്ങളിൽ ഇസ്രായേൽ, ഫലസ്തീൻ സംഘർഷം പതിവാക്കിയിട്ടുണ്ട്​.

ഈ വർഷം മാത്രം 130ലേറെ ഫലസ്തീനികളാണ്​ കൊല്ലപ്പെട്ടത്​. ഏതാനും ഇസ്രായേലികളും കൊല്ലപ്പെട്ടു. പ്രദേശത്തേക്കുള്ള വഴികളടച്ച്​ ഇസ്രായേൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Blasts in Jerusalem: One Dead; 18 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.