നാറ്റോ-റഷ്യ ഏറ്റുമുട്ടലുണ്ടായാൽ മൂന്നാം ലോക യുദ്ധം -ബൈഡൻ

വാഷിംഗ്ടൺ: യുക്രെയ്നിൽ രാസായുധം പ്രയോഗിച്ചാൽ റഷ്യ കടുത്ത വില നൽകേണ്ടിവരുമെന്ന് യു. എസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നും അമേരിക്കയും ജൈവ, രാസായുധങ്ങൾ വികസിപ്പിച്ചതായി റഷ്യ ആരോപിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ബൈഡൻ. സംഘർഷത്തിന് കളമൊരുക്കാനുള്ള മോസ്കോയുടെ തന്ത്രമാണ് പുതിയ ആരോപണം എന്നാണ് അന്താരാഷ്ട്ര വിലയിരുത്തൽ.

"ഞാൻ രഹസ്യാന്വേഷണത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല. പക്ഷേ റഷ്യ രാസവസ്തുക്കൾ ഉപയോഗിച്ചാൽ അവർ വലിയ വില നൽകേണ്ടിവരും" -റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ച് ബൈഡൻ പറഞ്ഞു.

റഷ്യയുടെ അഭ്യർത്ഥന മാനിച്ച് യു. എൻ സുരക്ഷാ കൗൺസിൽ യുക്രെയ്നിൽ ജൈവ ആയുധങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച അടിയന്തര യോഗം ചേരുന്നുണ്ട്.

മറ്റ് പാശ്ചാത്യ രാജ്യങ്ങളെപ്പോലെ അമേരിക്കയും ദശലക്ഷക്കണക്കിന് ഡോളർ ആയുധങ്ങളും വിമാനവേധ, ടാങ്ക് വിരുദ്ധ മിസൈലുകളും യുക്രെയ്നിലേക്ക് അയച്ചിട്ടുണ്ട്. 

Tags:    
News Summary - Biden Warns Direct NATO-Russia Clash Would Trigger "World War 3"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.