പുടിനുമായുള്ള കൂടിക്കാഴ്ച; ഷീ ജിങ്പിങ്ങിന് മുന്നറിയിപ്പുമായി ബൈഡൻ

വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഷീ ജിങ്പിങ് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. പുടിനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബൈഡൻ പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ബീജിങ് പാശ്ചാത്യ നിക്ഷേപത്തെ ആശ്രയിക്കുന്നുണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നുമാണ് ബൈഡന്റെ മുന്നറിയിപ്പ്. ഇതൊരു ഭീഷണിയല്ല തന്റെ നിരീക്ഷണം മാത്രമാണെന്നും ബൈഡൻ വ്യക്തമാക്കി. റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയതിന് പിന്നാലെ 600 അമേരിക്കൻ കമ്പനികളാണ് റഷ്യ വിട്ടത്. ചൈന യുറോപ്പിലേയും യു.എസിലേയും നിക്ഷേപത്തെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് ബൈഡൻ നിർദേശിച്ചു.

മാർച്ചിൽ പുടിനും ഷീയും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ദിവസത്തെ ചർച്ചയാണ് ഇരു രാഷ്ട്രനേതാക്കളും നടത്തിയത്. തുടർന്ന് കഴിഞ്ഞയാഴ്ച ഇരു രാഷ്ട്ര നേതാക്കളും വെർച്വൽ സമ്മേളനത്തിലും പ​ങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ബൈഡൻ രംഗത്തെത്തിയത്.

Tags:    
News Summary - Biden warned China's Xi on West's investment after Putin meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.