അഫ്​ഗാനിൽ ആഗസ്റ്റ്​ 31നു ശേഷവും അമേരിക്കൻ സേന തുടർന്നേക്കുമെന്ന്​ ബൈഡൻ

ന്യൂഡൽഹി: സ്​ഥിതിഗതികൾ കൂടുതൽ കലുഷമാകുന്ന അഫ്​ഗാനിസ്​താനിൽ ആഗസ്റ്റ്​ 31ന്​ ശേഷവും യു.എസ്​ സേന തുടർന്നേക്കുമെന്ന സൂചന നൽകി പ്രസിഡന്‍റ്​ ജോ ബൈഡൻ. സൈനിക പിന്മാറ്റം അതിവേഗത്തിലാക്കിയതിനെതിരെ നാട്ടിലും പുറത്തും വിമർശനം ശക്​തമായ സാഹചര്യത്തിലാണ്​ നയംമാറ്റ സൂചന. പക്ഷേ, അമേരിക്കക്കാർ രാജ്യത്ത്​ നിലനിൽക്കുന്നിടത്തോളം മാത്രമാകും അമേരിക്കൻ സൈന്യവും നിലനിൽക്കുകയെന്നാണ്​ ബൈഡന്‍റെ പ്രഖ്യാപനം. ആഗസ്റ്റ്​ 31നകം എല്ലാ അമേരിക്കക്കാരും അഫ്​ഗാൻ വിട്ടാൽ സൈനിക പിന്മാറ്റവും അതിനകം​ പൂർത്തിയാക്കും.

സൈനിക പിന്മാറ്റത്തിന്‍റെ വേഗം കുറക്കാൻ യു.എസ്​ സാമാജികർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അമേരിക്കക്കാരെയും അവർക്കൊപ്പം ജീവനക്കാരായുണ്ടായിരുന്ന അഫ്​ഗാനികളെയും അമേരിക്കയിലെത്തിക്കുമെന്നായിരുന്നു നേരത്തെ വാഗ്​ദാനം. എന്നാൽ, ഈ വിഭാഗത്തിൽ പെടുന്ന എല്ലാ അഫ്​ഗാനികളെയും കൊണ്ടുപോകുന്നത്​ ഇപ്പോൾ അമേരിക്കയുടെ പരിഗണനയിലില്ല. താലിബാൻ കാബൂൾ പിടിക്കുന്നതിന്​ മുമ്പ്​ അഫ്​ഗാനികളിൽ ചിലരെ അമേരിക്കയിലെത്തിച്ചിരുന്നു. അവശേഷിച്ചവരെ എന്ന്​ കൊണ്ടുപോകുമെന്ന്​ വ്യക്​തമല്ല.

രാജ്യം വിടാൻ എയർപോർട്ടുകളിലേക്ക്​ പോകുന്നവർക്ക്​ ആൾക്കൂട്ടവും താലിബാൻ ചെക്​പോയിന്‍റുകളും തടസ്സമാകുന്നതായി റിപ്പോർട്ടുണ്ട്​. 3200 അഫ്​ഗാനികളെ രാജ്യം വിടാൻ സഹായിച്ചതായി​ അമേരിക്ക പറയുന്നു. അതേ സമയം, ഇനിയും ആയിരക്കണക്കിന്​ അമേരിക്കക്കാരും അനേക ഇരട്ടി​ അഫ്​ഗാനികളും നാടുവിടാൻ കാത്തിരിക്കുന്നുണ്ട്​. 

താലിബാൻ യഥാർഥ പോരാളികൾ –ട്രംപ്​

വാഷിങ്​ടൺ: അഫ്​ഗാനിസ്​താനിലെ സ്​ഥിതിഗതികൾ കൂടുതൽ കലുഷിതമാകവെ, താലിബാനെ പ്രകീർത്തിച്ച്​ യു.എസ്​ മുൻ പ്രസിഡൻറ്​​ ഡോണൾഡ്​ ട്രംപ്​ രംഗത്ത്​. ക്രൂരരായാണ്​ ചരിത്രം താലിബാനെ വിലയിരുത്തുന്നത്​. എന്നാൽ താലിബാൻ യഥാർഥ പോരാളികളാണെന്നും അവർ ആയിരം വർഷം യുദ്ധം ചെയ്യാൻ തയാറെന്നും ഫോക്​സ്​ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ്​ പറഞ്ഞു. ട്രംപി​െൻറ ഈ സംഭാഷണശകലം വൈറലായിട്ടുണ്ട്​. അഫ്​ഗാനിലെ സാഹചര്യം വഷളാക്കിയത്​ ബൈഡൻ ഭരണകൂടമാണെന്നും ട്രംപ്​ ആരോപിച്ചു. ട്രംപി​െൻറ ഭരണകാലത്താണ്​ ഖത്തറിൽ താലിബാനുമായി സമാധാന കരാറിൽ ധാരണയിലെത്തിയത്​.

Tags:    
News Summary - Biden says US troops may stay in Afghanistan beyond 31 August deadline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.