മരവിപ്പിച്ച ഫണ്ട് 9/11 ഇരകൾക്ക് നൽകാനുള്ള യു.എസ് തീരുമാനം അനീതി -ഹാമിദ് കർസായി

കാബൂൾ: അഫ്ഗാനിസ്താ​ന്‍റെ ഫണ്ട് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരയായവർക്ക് നൽകാനുള്ള യു.എസ് തീരുമാനത്തിനെതിരെ മുൻ പ്രസിഡന്‍റ് ഹാമിദ് കർസായി.

അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഭക്ഷ്യക്ഷാമത്തിലൂടെയും കടന്നുപോകുന്ന സമയത്ത് യു.എസി​ന്‍റെ തീരുമാനം അനീതിയും ആ ജനതയോടുള്ള അതിക്രമവുമാണെന്നായിരുന്നു കർസായിയുടെ പ്രതികരണം. യു.എസിലുള്ള അഫ്ഗാൻ സ്വത്തുക്കളിൽ 350 കോടി ഡോളർ ആക്രമണത്തിന് ഇരയായവർക്ക് നൽകുമെന്നായിരുന്നു പ്രസിഡന്‍റ് ജോ ബൈഡ​ന്‍റെ തീരുമാനം.

അഫ്ഗാ​ന്‍റെ പണം അഫ്ഗാൻ ജനതക്ക് തന്നെ തിരിച്ചുനൽകണമെന്നും ബൈഡ​ന്‍റെ തീരുമാനം യു.എസ് ഉന്നതകോടതി തള്ളണമെന്നുമാണ് കർസായി ആവശ്യപ്പെട്ടത്. ബൈഡൻ വിട്ടുനൽകാൻ തീരുമാനിച്ച 700 കോടി ഡോളറും അഫ്ഗാൻ സെൻട്രൽ ബാങ്കിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് തീരുമാനത്തിനെതിരെ അഫ്ഗാൻ ജനതയും പ്രതിഷേധിച്ചിരുന്നു. ആഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെയാണ് അഫ്ഗാന് ലഭിച്ചുകൊണ്ടിരുന്ന അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചത്. യു.എസ് ഉൾപ്പെടെയുള്ള അഫ്ഗാ​ന്‍റെ സ്വത്തുക്കളും മരവിപ്പിച്ചു.

Tags:    
News Summary - Biden order on frozen funds atrocity against Afghans Hamid Karzai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.