വാഷിങ്ടൺ: കോവിഡ് നെഗറ്റിവ് ആണെന്ന് കണ്ടെത്തിയതോടെ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി േജാ ബൈഡൻ പ്രചാരണം തുടരും. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്. ട്രംപിെൻറ രോഗം മൂലം അടുത്ത ടെലിവിഷൻ സംവാദം അടക്കം കാര്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
നിലവിലെ അവസ്ഥയിൽ രണ്ടാഴ്ചത്തെ ക്വാറൻറീന് ശേഷമേ ട്രംപിന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാനാകൂ. ഒക്ടോബർ 15നാണ് രണ്ടാമത്തെ ടെലിവിഷൻ സംവാദം. ഇൗ സമയമാകുേമ്പാഴേക്കും ക്വാറൻറീൻ പൂർത്തിയാകാത്തതിനാൽ സംവാദം നീട്ടിവെക്കുകേയാ അല്ലെങ്കിൽ റദ്ദാക്കുമോ എന്ന് വ്യക്തമല്ല. 74 വയസ്സ് പിന്നിട്ടതിനാൽ ട്രംപിെൻറ ആരോഗ്യം സംബന്ധിച്ചും സംശയങ്ങളുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് പൂർണ ആരോഗ്യവാനായി പ്രചാരണത്തിന് ഇറങ്ങാനാകുമോയെന്നും സന്ദേഹമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.