കൗമാരക്കാരനോട് ലൈംഗിക ചിത്രങ്ങൾ ആവശ്യപ്പെട്ട അവതാരകനെ ബി.ബി.സി പുറത്താക്കി

ലണ്ടൻ: ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ നൽകാൻ കൗമാരക്കാരന് പണം നൽകിയ സംഭവവുമായി ബന്ധപ്പെട്ട് അവതാരകനെ സസ്പെൻഡ് ചെയ്തെന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബി.ബി.സി). ലൈംഗിക ചുവയുള്ള ചിത്രം ആവശ്യപ്പെട്ട് കൗമാരക്കാരന് പതിനായിരത്തോളം പൗണ്ട് നൽകിയെന്നായിരുന്നു അവതാരകനെതിരെ സൺ ദിനപത്രം പുറത്തുവിട്ട റിപ്പോർട്ട്. വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബി.ബി.സി അധികൃതർ അറിയിച്ചു. അവതാരകന്റ പേര് പുറത്തുവിട്ടിട്ടില്ല.

പണം നൽകുമ്പോൾ കൗമാരക്കാരന് 17 വയസായിരുന്നു പ്രായം. നഗ്നതാ പ്രദർശനത്തിനായി ഇതുവരെ ഏതാണ്ട് 35,000 പൗണ്ട് (37.12 ലക്ഷം രൂപ) പ്രതി കുട്ടിക്ക് കൈമാറിയതായും 'സൺ' പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കുട്ടി മയക്കുമരുന്നിനായാണ് പണം ചെലവാക്കിയതെന്ന് അമ്മ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. അവതാരകനെതിരെ മെയ് 19ന് കുടുംബം ബി.ബി.സിയെ സമീപിച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും ഇതിനാലാണ് 'സൺ' അധികൃതരെ സമീപിച്ചതെന്നുമാണ് വാർത്ത.

അതേസമയം, മെയ് മാസത്തിൽ പരാതി ലഭിച്ചിരുന്നുവെന്നും കമ്പനിയുടെ പോളിസിക്ക് എതിരായ പ്രവൃത്തിയാണ് നടന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് നടപടിയെന്നും ബി.ബി.സി വ്യക്തമാക്കി. വാർത്തയുടെ അടിസ്ഥാനത്തിൽ കമ്പനിയെ സമീപിച്ചിരുന്നുവെന്നും ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം മറ്റ് മടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - BBC presenter suspended over controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.