ബി.ബി.സി ഡോക്യുമെന്ററി; മോദിയെ പ്രതിരോധിച്ച് ഋഷി സുനക്
ലണ്ടൻ: വിവാദമായ ബി.ബി.സി ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരോക്ഷമായി പ്രതിരോധം തീർത്തു. ബ്രിട്ടീഷ് ജനപ്രതിനിധി സഭയിൽ പ്രതിപക്ഷ എം.പി ഇംറാൻ ഹുസൈനാണ് ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് സംബന്ധിച്ച് യു.കെ. വിദേശകാര്യ ഓഫിസിന് അറിയാമായിരുന്നുവെന്ന ഡോക്യുമെന്ററി വാദം ഉന്നയിച്ചത്. ഇത് സുനക് അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.
ഈ വിഷയത്തിൽ യു.കെ സർക്കാർ തുടരുന്ന നയം വ്യക്തമാണെന്നും അതിൽ മാറ്റമില്ലെന്നും സുനക് പ്രതികരിച്ചു. സമുദായങ്ങളെ വേട്ടയാടുന്നത് നമ്മൾ അംഗീകരിക്കില്ല. പക്ഷേ, ഈ ആരോപണം അംഗീകരിക്കാനാകുമെന്ന് തോന്നുന്നില്ല. -സുനക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.