യുക്രെയ്നിലെ ബഖ്മുട്ടിൽ രക്തരൂക്ഷിത പോരാട്ടം

കിയവ്: കിഴക്കൻ യുക്രെയ്നിലെ ബഖ്മുട്ടിൽ രക്തരൂക്ഷിത പോരാട്ടം. ഇവിടെ ആധിപത്യം സ്ഥാപിച്ചതായി റഷ്യ അവകാശപ്പെടുന്നുവെങ്കിലും പ്രതിരോധം തുടരുന്നതായാണ് യുക്രെയ്ൻ സേന പറയുന്നത്. ബഖ്മുട്ടിലെ രണ്ട് ഭാഗങ്ങൾ കൂടി റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ മ​ന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുപക്ഷത്തും കനത്ത ആൾനാശമുണ്ടായ, യുക്രെയ്നിലെ മറ്റെവിടെയും ഉണ്ടായിട്ടില്ലാത്ത ഉഗ്ര പോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ട്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ​ കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭ്യ​മ​ല്ല. അതേസമയം, ക​ന​ത്ത ന​ഷ്ട​മു​​ണ്ടാ​യെ​ന്ന് ഇ​രു​പ​ക്ഷ​വും സ​മ്മ​തി​ക്കു​ന്നു​ണ്ട്. സിവിലിയന്മാർ ഭൂരിഭാഗവും ഒഴിഞ്ഞുപോയ പ്രദേശത്ത് സൈന്യം നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമാണ്.

ഡോ​ൺ​ബാ​സി​ലേ​ക്കും ഡോ​ണെ​റ്റ്സ്കി​ന്റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ക​ട​ക്കാ​ൻ ബ​ഖ്മു​ത് പി​ടി​ച്ച​ട​ക്കു​ന്ന​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​വി​ടെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ റ​ഷ്യ​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഇടക്ക് ഈ ഭാഗത്തുനിന്ന് പിൻവാങ്ങിയ യുക്രെയ്ൻ സൈന്യം കഴിഞ്ഞ മാസം പ്രത്യാക്രമണം തുടങ്ങിയതോടെയാണ് പോരാട്ടം കനത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.