ഗോൾ നേടുന്ന ലയണൽ മെസ്സി
മഡ്രിഡ്: കൈയെത്തും അകലെ കിരീടം കാത്തിരിക്കുേമ്പാൾ സമ്മർദ ഭാരത്തിൽ റയലും ബാഴ്സലോണയും കളി മറക്കുന്നു. സ്പാനിഷ് ലാ ലിഗയിൽ ലീഡെടുക്കാനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച ബാഴ്സലോണക്ക് ലെവാെൻറക്കെതിരെ 3-_3ന് സമനില. രണ്ടു ദിനം മുമ്പ് റയൽ മഡ്രിഡ് സെവിയ്യക്ക് മുന്നിൽ 2_-2ന് സമനില പാലിച്ചതിെൻറ ആവർത്തനം പോലെയായിരുന്നു വലൻസിയയിൽ ബാഴ്സലോണയുടെയും അവസ്ഥ.
കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളുമായി ബാഴ്സലോണയാണ് മുന്നിലെത്തിയത് (ലയണൽ മെസ്സിയും 25ാം മിനിറ്റ്, പെഡ്രിയും (34).
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെവാെൻറ തിരിച്ചടിച്ചു. ഗോൺസാലോ മെലോറോയും (57), ജോസ് ലൂയിസ് മൊറാലസും (59) അടുത്തടുത്ത നിമിഷങ്ങളിൽ നേടിയ ഗോളിലൂടെയാണ് അവർ കളിയിൽ തിരികെയെത്തിയത്. 64ാം മിനിറ്റിൽ ഒസ്മാനെ ഡെംബലെയുടെ ഗോളിലൂടെ ബാഴ്സ വീണ്ടും ലീഡ് പിടിച്ച് മുന്നിലെത്തി. പക്ഷേ, 83ാം മിനിറ്റിൽ സെർജിയോ ലിയോൺ എതിരാളികളെ സമനിലയിലേക്ക് നയിച്ചു.
ജയിച്ചാൽ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് ബാഴ്സലോണ നഷ്ടപ്പെടുത്തിയത്. നിലവിൽ അത്ലറ്റികോ മഡ്രിഡ് (35 കളി, 77പോയൻറ്), ബാഴ്സലോണ (36 കളി, 76 പോയൻറ്), റയൽ മഡ്രിഡ് (35-75) എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെ നിലവാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.