ബംഗ്ലാദേശ്​ ചൈനയിൽ നിന്ന്​ വാക്​സിൻ വാങ്ങും

ധാക്ക:കോവിഡ്​ വാക്​സിൻ വാങ്ങാൻ ചൈനയുമായി ബംഗ്ലാദേശ്​ ധാരണയായി. ഇത്​ സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ്​ വെച്ചതായി ബാംഗ്ലാദേശ്​ ആരോഗ്യമന്ത്രി സാഹിദ്​ മാലിഖ്​ പറഞ്ഞു. എന്നാൽ വാക്​സിൻെറ വിലയും ഡോസും എത്രയാ​ണെന്ന്​ ഇരു രാജ്യങ്ങളും വെളിപ്പെടുത്തിയില്ല.കരാർ അനുസരിച്ച്​ വിലവെളി​പ്പെടുത്താനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.വിവിധ രാജ്യങ്ങൾക്ക്​ പല വിലയിലാണ് ചൈന​ വാക്​സിൻ വിറ്റ​െതന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.


സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയതിന്​ പിന്നാലെയാണ്​ ലോക രാജ്യങ്ങൾ കോവിഡിൻെറ ഉറവിടമായ ചൈനയിൽ നിന്ന്​ തന്നെ വാക്​സിൻ വാങ്ങാൻ തീരുമാനിച്ചത്​. ഈ വാക്സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോർട്ടുകളെ ഉദ്ധരിച്ച്​ റോയ്​​ട്ടേഴ്​സ്​ വാർത്ത പുറത്ത്​ വിട്ടിരുന്നു.

മുതിർന്നവർക്കാണ്​​ ഈ വാക്സിൻ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്​. മൂന്ന് മുതൽ നാല് ആഴ്ചക്കുള്ളിൽ രണ്ട്​ ഡോസും എടുക്കാമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Bangladesh signs deal to buy Chinese Covid-19 vaccines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.