പ്രതിപക്ഷ ബഹിഷ്‍കരണത്തിനിടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് നാളെ

ധാക്ക: പ്രതിപക്ഷകക്ഷികളുടെ ബഹിഷ്‍കരണത്തിനിടെ ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. 64 രാജ്യങ്ങളിലെങ്കിലും പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് വർഷമെന്ന് വിലയിരുത്തപ്പെട്ട 2024ലെ ആദ്യത്തെ ദേശീയ തെരഞ്ഞെടുപ്പാണ് ബംഗ്ലാദേശിലേത്.

നിലവിലെ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഞ്ചാമൂഴം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഭരണകൂടവേട്ടയിൽ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്ന് ആരോപിച്ചുമാണ് പ്രതിപക്ഷം ബഹിഷ്‍കരിക്കുന്നത്. ശൈഖ് ഹസീന രാജിവെച്ച് നിഷ്പക്ഷ സർക്കാറിനു കീഴിൽ സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ വർഷം നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.

ഇതിനെ സർക്കാർ അടിച്ചമർത്തി. മുൻ പ്രധാനമന്ത്രി ഖാലിദ സിയ 2018 മുതൽ വീട്ടുതടങ്കലിലാണ്. അവരുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയിലെയും സഖ്യകക്ഷികളിലെയും പ്രധാന നേതാക്കളും പ്രവർത്തകരും ജയിലിലാണുള്ളത്.

Tags:    
News Summary - Bangladesh election tomorrow amid opposition boycott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.