കാൻബറ: തുടർച്ചയായി പെയ്ത കനത്ത മഴയിൽ ആസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 20 പേർ മരിച്ചു. തീരപ്രദേശമായ മെൽബണിലുൾപ്പെടെ രാജ്യത്തിന്‍റെ തെക്കു കിഴക്കൻ നഗരങ്ങളിലായി 50 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. 500ൽ അധികം വീടുകൾ ഒറ്റപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 108 ഇടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയതായാണ് റിപ്പോർട്ട്.ആസ്‌ട്രേലിയയിൽ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2019. ഇതിന് ശേഷമുള്ള മൂന്നാമത്തെ അതിവർഷമാണ് ഇപ്പോൾ നടക്കുന്നത്.
അതേസമയം, അടുത്ത ആറു മുതൽ എട്ട് ആഴ്ചവരെ കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.