സിറിയൻ അഭയാർഥി ക്യാമ്പിൽനിന്ന് 17 പേരെ തിരിച്ചെത്തിച്ച് ആസ്ട്രേലിയ

സിഡ്നി: സിറിയൻ അഭയാർഥി ക്യാമ്പിൽനിന്ന് നാല് ആസ്ട്രേലിയൻ സ്ത്രീകളെയും അവരുടെ 13 കുട്ടികളെയും തിരിച്ചെത്തിച്ചു. കുർദിഷ് നിയന്ത്രണത്തിനു കീഴിലുള്ള വടക്കുകിഴക്കൻ സിറിയയിലെ അൽ ഹോൽ, റോജ് തടങ്കൽ പാളയങ്ങളിൽ കഴിയുകയായിരുന്നു ഇവർ. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ഐ.എസ് തീവ്രവാദികളുടെ ബന്ധുക്കളിലെ ആസ്ട്രേലിയക്കാരായ സ്ത്രീകളെയും കുട്ടികളെയും തിരിച്ചെത്തിക്കാനാണ് പദ്ധതി തയാറാക്കിയത്.

2019ൽ മരിച്ച രണ്ട് ഐ.എസ് അംഗങ്ങളുടെ എട്ടു മക്കളെയും കൊച്ചുമക്കളെയും സിറിയൻ അഭയാർഥി ക്യാമ്പിൽനിന്ന് തിരിച്ചെത്തിച്ചിരുന്നു. യു.എസ്, ഇറ്റലി, ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്, ബെൽജിയം, യു.കെ തുടങ്ങിയ രാജ്യങ്ങളും സമാന രീതിയിൽ പുനരധിവാസം നടത്തിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നെയിൽ ചൂണ്ടിക്കാട്ടി. അതിനിടെ, രാജ്യതാൽപര്യത്തിനു വിരുദ്ധമായാണ് തീവ്രവാദികളുടെ ബന്ധുക്കളെ തിരിച്ചെത്തിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടി നേതാവ് പീറ്റർ ഡട്ടൻ ആരോപിച്ചു.

Tags:    
News Summary - Australia returns 17 people from Syrian refugee camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.