തെരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചു; ഓങ്സാൻ സൂചി കുറ്റക്കാരിയെന്ന് മ്യാന്മർ കോടതി; മൂന്നുവർഷം തടവ്

യാംഗോൻ: ജയിലിൽ കഴിയുന്ന ഓങ്സാൻ സൂചിക്ക് വീണ്ടും തടവുശിക്ഷ വിധിച്ച് മ്യാന്മർ കോടതി. തെരഞ്ഞെടുപ്പിൽ ക്ര​മക്കേട് കാണിച്ചു എന്ന കുറ്റത്തിനാണ് സൂചിക്ക് മൂന്നുവർഷം കൂടി തടവുശിക്ഷ വിധിച്ച് മ്യാന്മർ കോടതി ഉത്തരവിട്ടത്. നിലവിൽ 17 വർഷം തടവിനാണ് സൂചിയെ ശിക്ഷിച്ചിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങൾ സൂചി നിഷേധിച്ചിരുന്നു.

2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ (എൻ.എൽ.ഡി) വിജയത്തിനായി ക്രമക്കേട് കാണിച്ചുവെന്നാണ് ആരോപണം. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട, സൂചിയുടെ വിശ്വസ്തനും മുൻ പ്രസിഡന്റുമായ വിൻ മിന്റിനും മൂന്നുവർഷം തടവ് വിധിച്ചിട്ടുണ്ട്.

2021 ഫെബ്രുവരിയിലാണ് മ്യാന്മർ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് എൻ.എൽ.ഡി അധികാരത്തിലെത്തിയതെന്നാണ് സൈന്യത്തിന്റെ ആരോപണം. എന്നാൽ ആരോപണം എൻ.എൽ.ഡി നിഷേധിച്ചിരുന്നു. നിലവിൽ നിരവധി കുറ്റങ്ങൾ സൂചിയുടെ പേരിൽ ചുമത്തിയിട്ടുണ്ട്. അതിലെല്ലാം വിചാരണ നടക്കാനിരിക്കയാണ്. എല്ലാം കൂടി 190 വർഷം തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് 76 വയസുള്ള സൂചിയുടെ പേരിലുള്ളത്.

Tags:    
News Summary - Aung Suu Kyi found guilty of electoral fraud, jailed for 3 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.