മ്യാന്മറിൽ സൂചിയുടെ ലേലത്തിന് വെച്ച വീട് എടുക്കാൻ ആളില്ല

നായ്പിഡാവ്: മ്യാന്മറിൽ പട്ടാള ഭരണകൂടം തടവിലാക്കിയ നേതാവ് ഓങ് സാൻ സൂചി താമസിച്ച വീട് ലേലത്തിലെടുക്കാൻ ആളില്ല. യാംഗോണിൽ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും നീണ്ട ഒന്നര പതിറ്റാണ്ട് വീട്ടുതടങ്കലിൽ കഴിയുകയും ചെയ്ത ചരിത്രപ്രസിദ്ധമായ രണ്ടുനില വീടാണ് ലേലത്തിൽ വെച്ചത്.

യു.എസിൽ കഴിയുന്ന സഹോദരനുമായി ഉടമസ്ഥത തർക്കത്തെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ വിൽപന നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, സൂചിയുടെ അനുമതിയില്ലാതെ വീട് വിൽപന നടത്തുന്നത് അംഗീകരിക്കില്ലെന്ന് അവരുടെ അഭിഭാഷകർ പറഞ്ഞു. ഒമ്പത് കോടി ഡോളറായിരുന്നു മതിപ്പുവിലയിട്ടത്.

Tags:    
News Summary - Aung San Suu Kyi house action gets no bids at auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.