മോദിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ബംഗ്ലാദേശിൽ നാല്​ പേർ കൊല്ലപ്പെട്ടു

ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങൾക്കിടെ ബംഗ്ലാദേശിൽ നാല്​ പേർ കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘർഷത്തിലാണ്​ നാല്​ പേർക്കും ജീവൻ നഷ്​ടമായത്​. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ്​ വലിയ പ്രതിഷേധവും വെടിവെപ്പുമുണ്ടായത്​.

ചിറ്റഗോങ്ങിൽ വെള്ളിയാഴ്ച പ്രാർഥനക്ക്​ ശേഷം ജനങ്ങൾ മോദിക്കെതിരെ മുദ്രവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ്​ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത്​ മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ്​ ടിയർഗ്യാസ്​ പ്രയോഗിക്കുകയും റബ്ബർ ബുള്ളറ്റ്​ ഉ​പയോഗിച്ച്​ വെടിവെക്കുകയും ചെയ്​തു. തുടർന്ന്​ ലാത്തിച്ചാർജുമുണ്ടായി. ഈ സംഘർഷത്തിലാണ്​ നാല്​ പേർ കൊല്ലപ്പെട്ടത്​.

നാല്​ പേർ കൊല്ലപ്പെട്ട വിവരം ചിറ്റഗോങ്​ അസിസ്റ്റന്‍റ്​ സബ്​ ഇൻസ്​പെക്​ടർ അലാവുദ്ദീൻ താൽകദേർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തിയത്​​. 

Tags:    
News Summary - At least 4 killed in anti-Modi protests in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.