സന: യെമനിൽ വിമതർ പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇതേതുടർന്ന് യമൻ പ്രധാനമന്ത്രി അഹമ്മദ് ഉബൈദ് ബിൻ ദഗാർ രാജ്യം വിടാനൊരുങ്ങിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏദനിൽ രാത്രി മുതൽ വിമതരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് കൊട്ടാരം പിടിച്ചെടുത്തത്. അതേസമയം, ഇത് ഭരണ അട്ടിമറിയാണെന്ന് പ്രസിഡന്‍റ് ആബിദ് റബ്ബോ സാൻസൂർ ഹാദി പ്രതികരിച്ചു.
വിമതർ ഏദനിലെ സർക്കാർ മന്ദിരങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. യെമൻ സർക്കാറിന്‍റെ താൽക്കാലിക കേന്ദ്രമാണ് ഏദൻ. തലസ്ഥാന നഗരമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലായതോടെയാണ് സർക്കാരിന്റെ പ്രവർത്തനം ഏദനിലേക്കു മാറ്റിയത്. ദക്ഷിണ, ഉത്തര യെമനുകൾ കൂട്ടിച്ചേർത്താണ് 1990ല്‍ യെമൻ രാഷ്ട്രം രൂപീകൃതമാകുന്നത്. എന്നാൽ പഴയ ദക്ഷിണ യെമനു സ്വാതന്ത്ര്യം വേണമെന്നാണ് വിമതരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.