ലോകം ലോക്​ഡൗണിൽ; അവധിയാഘോഷിച്ച്​ വുഹാൻ ജനത

വുഹാൻ: കോവിഡ്​ 19 വൈറസ്​ ബാധയെ ​തുടർന്ന്​ ലോക​ത്തെ ഭൂരിപക്ഷം രാജ്യങ്ങളും ലോക്​ഡൗണിലാണ്​. കർശന നിയന്ത്രണങ്ങളുമായി വീടുകളിലിരിക്കുകയാണ്​ ലോകജനത. അതേസമയം, വൈറസി​​െൻറ പ്രഭവകേന്ദ്രമായ വുഹാനിലെ ജനങ്ങൾ അവധിയാഘോഷത്തിലാണ്​. മെയ്​ ദിനത്തോട്​ അനുബന്ധിച്ച്​ ചൈനീസ്​ സർക്കാർ പ്രഖ്യാപിച്ച അഞ്ച്​ ദിവസത്തെ അവധി ആഘോഷിക്കുന്ന തിരക്കിലാണവരിപ്പോൾ.

നാല്​ മാസങ്ങൾക്ക്​ ശേഷം വെള്ളിയാഴ്​ മെയ്​ ദിനത്തിലാണ്​ വുഹാന്​ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നത്​. വുഹാനിലെ പല സ്ഥലങ്ങളിലും വെള്ളിയാഴ്​ച ഗതാഗകുരുക്കുണ്ടായി. ജനങ്ങൾ വീണ്ടും ഷോപ്പിങ്​ മാളുകളിലേക്ക്​ എത്തി. ജനങ്ങളെ ആകർഷിക്കാൻ വലിയ ഡിസ്​കൗണ്ടുകളാണ്​ ഷോപ്പിങ്​ മാളുകൾ പ്രഖ്യാപിച്ചത്​. വുഹാനിലെ കുട്ടികളും സ്വാതന്ത്ര്യം ലഭിച്ച സന്തോഷത്തിലായിരുന്നു. പാർക്കുകളിൽ കുട്ടികളുടെ തിരക്ക്​ വെള്ളിയാഴ്​ച ദൃശ്യമായിരുന്നു.

ഏപ്രിൽ ഒന്നിന്​​ തന്നെ ഷോപ്പിങ്​ മാളുകൾ തുറന്നിരുന്നുവെങ്കിലും ഇന്നലെയാണ്​ കാര്യമായ തിരക്കുണ്ടാ​യതെന്ന്​ വുഹാനിലെ വ്യാപാരികൾ പറയുന്നു. ബ്രാൻഡഡ്​ ഔട്ട്​ലെറ്റുകളിലും വലിയ തിരക്ക്​ അനുഭവപ്പെട്ടു. എല്ലാ ഷോപ്പുകളും കർശന നിയന്ത്രണങ്ങളോടെയാണ്​ പ്രവർത്തിക്കുന്നത്​. ആരോഗ്യ പരിശോധനകൾക്ക്​ ശേഷമാണ്​ വ്യാപാര സ്ഥാപനങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്​.

കഴിഞ്ഞ കുറേ ദിവസങ്ങളായി ചൈനയിലെ ഹൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നില്ല. അവസാന രോഗിയും ചികിൽസ പൂർത്തിയാക്കി മടങ്ങിയതോടെയാണ്​ വുഹാൻ ​ചൈനീസ്​ സർക്കാർ പൂർണമായും തുറന്ന്​ കൊടുത്തത്​.
 

Tags:    
News Summary - Wuhan residents cautious on first extended vacation since lockdown lift-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.