ബെയ്ജിങ്: കോവിഡ് വൈറസിെൻറ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാൻ നഗരത്തിൽ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ച വുഹാൻ മുനിസിപ്പൽ അതോറിറ്റിയാണ് നിരോധന ഉത്തരവ് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.
ഇതുപ്രകാരം വുഹാൻ നഗരത്തിൽ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതും വേട്ടയാടുന്നതും പ്രജനനം നടത്തുന്നതും ശിക്ഷാർഹമാണ്. കരയിലും വെള്ളത്തിലും ജീവിക്കുന്ന എല്ലാ വന്യജീവികളുടെയും കാര്യത്തിൽ നിയമം ബാധകമാണെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും വുഹാനിൽ വീണ്ടും കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഒന്നരക്കോടി ജനങ്ങളാണ് വുഹാനിലുള്ളത്. പുതിയ കോവിഡ് ക്ലസ്റ്റർ കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ നഗരത്തിലെ മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.