മോസ്കോ: ബാഗിൽനിന്ന് യുവതിയുടെ മുറിച്ചുമാറ്റിയ കൈകൾ കണ്ടെത്തിയ സംഭവത്തിൽ റഷ് യയിലെ പ്രശസ്ത ചരിത്ര ഗവേഷകൻ ഒലെഗ് സൊകോലോവ് (63) അറസ്റ്റിൽ. യുവതിയെ കൊലപ്പെടുത്ത ിയതായി ഒലെഗ് പൊലീസിനോട് സമ്മതിച്ചു. കൊലചെയ്യപ്പെട്ടത് ഒലെഗിെൻറ കാമുകി അനസ്തേസ്യ യെഷെങ്കോ(23)യാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
റഷ്യയിലെ പ്രമുഖ ചരിത്രകാരനായ ഒലെഗ് സെൻറ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പ്രഫസറാണ്. നെപ്പോളിയെൻറ യുദ്ധങ്ങളെക്കുറിച്ചുള്ള ഒലെഗിെൻറ ഗവേഷണങ്ങള്‍ പ്രശസ്തമാണ്.
നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിെൻറ കൈയിലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാവാമെന്നാണ് പൊലീസ് കരുതുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫ്ലാറ്റിൽ നിന്ന് വേര്‍പെട്ട നിലയില്‍ തലയും ശരീരവും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.