സൻആ: ആഭ്യന്തര യുദ്ധം ശക്തമായ യമനിലെ വിമതനിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിൽ തീപിടിത്തം. തുടർന്ന്, െഎക്യരാഷ്ട്ര സഭ ഭക്ഷ്യവിതരണപദ്ധതിയുടെ (ഡബ്ല്യു.എഫ്.പി) വെയർഹൗസ് കത്തിനശിച്ചു. യുദ്ധംമൂലം കെടുതി അനുഭവിക്കുന്ന ആയിരങ്ങൾക്ക് നീക്കിവെച്ച ഭക്ഷ്യവസ്തുക്കൾ തീപിടിത്തത്തിൽ ചാരമായതായി ഡബ്ല്യു.ഇ.പി അറിയിച്ചു.
കൃത്യസമയത്ത് നടപടിയില്ലാതിരുന്നതാണ് നാശനഷ്ടങ്ങൾ കൂടാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014 സെപ്റ്റംബറിൽ തലസ്ഥാനമായ സൻആ ഹൂതി വിമതർ പിടിച്ചെടുത്തതു മുതലാണ് രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.