കശ്​മീരിലെ സ്ഥിതിയിൽ ആശങ്കയെന്ന്​ യു.എസ്​

ശ്രീനഗർ: കശ്​മീരിൽ നിലവിലുള്ള സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്ന്​ യു.എസ്​. മേഖലയിലെ നിയ​ന്ത്രണങ്ങളിലും ആളുകളെ ക സ്​റ്റഡിയിലെടുക്കുന്നതിലും ആശങ്കയുണ്ടെന്ന്​ അമേരിക്കൻ വക്​താവ്​ പറഞ്ഞു.

മനുഷ്യാവകാശങ്ങളെ എക്കാലത്തും പരിഗണിക്കണമെന്നാണ്​ യു.എസ്​ നിലപാട്​. കസ്​റ്റിയിലെടുക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. കശ്​മീരിൽ ആർട്ടിക്കൾ 370 റദ്ദാക്കിയത്​ ബാധിച്ചവരുമായി ചർച്ച നടത്തണമെന്നും യു.എസ്​ എംബസി വക്​താവ്​ വ്യക്​തമാക്കി.

ജമ്മുകശ്​മീരിൽ സ്ഥിതി സാധാരണനിലയിലേക്ക്​ എത്തുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്​താവന സ്വാഗതം ചെയ്യുന്നു. അതിർത്തിയിലെ തീവ്രവാദം തടഞ്ഞ്​ നിയന്ത്രണരേഖയിൽ സമാധാനം കൊണ്ടുവരാൻ പാകിസ്​താൻ മുൻകൈയെടുക്കണമെന്നും യു.എസ്​ വക്​താവ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - 'Watching Kashmir Situation Closely, Concerned-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.